Breaking News

Rehna Fathima Viral Video Allegation | മക്കളെ ഉപയോഗിച്ച് 'ബോഡി പെയിന്റിംഗ്'; രഹ്ന ഫാത്തിമയ്ക്കെതിരേ ക്രിമിനല്‍ നടപടിക്ക് ബാലാവകാശ കമ്മീഷന്‍

രഹ്ന ഫാത്തിമയുടെ നഗ്നദേഹത്ത് മക്കൾ ചിത്രം വരയ്ക്കുന്ന വീഡിയോ സമൂഹമാധ്യമത്തിൽ വന്നു. ഇതേത്തുടർന്ന്, രഹ്ന ഫാത്തിമയ്ക്കെതിരേ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.ഒ.ബി.സി. മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എ.വി.അരുൺപ്രകാശ് നൽകിയ പരാതിയിലാണ് തിരുവല്ല പോലീസിന്റെ നടപടി. ഐ.ടി.ആക്ട്, ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നിവപ്രകാരമാണ് കേസ്. ജാമ്യമില്ലാത്ത കുറ്റമാണിത്.


Related ArticlesRehana Fathima actress and model unseen photos

സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് തിരുവല്ല ഡിവൈ.എസ്.പി. ടി.രാജപ്പൻ പറഞ്ഞു. 'ബോഡി ആൻഡ് പൊളിറ്റിക്സ്' എന്ന തലക്കെട്ടിൽ കഴിഞ്ഞ ദിവസമാണ് യുട്യൂബിലും ഫെയ്സ്ബുക്കിലും രഹ്ന വീഡിയോ പോസ്റ്റ് ചെയ്തത്.

പ്രായപൂർത്തിയാകാത്ത മകനും മകളും ചേർന്ന് രഹ്നയുടെ നഗ്നദേഹത്ത് ചിത്രം വരയ്ക്കുന്നതാണ് വീഡിയോ. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടിൽനിന്ന് തുടങ്ങിയാലേ സമൂഹത്തിൽ മാറ്റം കൊണ്ടുവരാൻ കഴിയൂ എന്ന കുറിപ്പോടെയാണ് പോസ്റ്റ്.

Content Highlights: Case filed against Rehana Fathima

No comments